തൃശൂർ: ഫയർ ഫോഴ്സ് അക്കാഡമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴേക്കാട് സ്വദേശി രഞ്ജിത്തിനെയാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രഞ്ജിത്തിന് മാനസിക സമർദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്. 31-ാം ബാച്ച് ഫയർമാനായ രഞ്ജിത്ത് നിലവിൽ സ്റ്റേഷൻ ട്രെയിനി ഓഫീസറാണ്.
നാഗ്പൂരിലെ ഫയർഫോഴ്സ് അക്കാഡമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ പത്തിനാണ് ഇയാൾക്ക് പ്രവേശനം ലഭിച്ചത്. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് തൃശൂർ ഫയർഫോഴ്സ് അക്കാഡമിയിൽ എത്തിയതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |