കണ്ണൂർ: ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂർ സൗത്ത് ബസാർ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എൻ. ഹൗസിൽ ദാസന്റെയും രുക്മിണിയുടെയും മകൻ എം.എൻ. വിപിൻദാസ് (37)ആണ് കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കുപയോഗിക്കുന്ന കൈത്തോക്കുപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചത്.
പുതിയ വീട് പണിയുന്നതിനായി അടുത്തയാഴ്ച നടക്കുന്ന കുറ്റിയടിക്കൽ കർമത്തിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അവധി ലഭിക്കാത്തതിന്റെ വിഷമം വിപിൻദാസ് ഇവരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവിവരം നാട്ടിലെത്തുന്നത്. 2005ലാണ് വിപിൻ ദാസ് സി.ആർ.പി.എഫിൽ ചേർന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ:കീർത്തന. ഒരു കുഞ്ഞുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |