SignIn
Kerala Kaumudi Online
Saturday, 20 April 2024 6.43 AM IST

ബഫർ സോൺ: ആശങ്കയകറ്റണമെന്ന് ജി.സുകുമാരൻ നായർ

sukumaran

ചങ്ങനാശേരി: ബഫർ സോണിൽ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. കരുതൽ മേഖലയിൽപെട്ട ഭൂമി യാതൊരു പ്രതിഫലവും നൽകാതെ സർക്കാർ പിടിച്ചെടുക്കുമോ, അവിടെ നിന്ന് സ്വയം ഒഴിഞ്ഞുപോവേണ്ടിവരുമോ എന്നൊക്കെയുള്ള ധർമ്മസങ്കടത്തിലാണ് ജനങ്ങൾ. വിഷയത്തിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കാൻ സർക്കാർ തയ്യാറാവണം. ഈ റിപ്പോർട്ടുകൾ ഉന്നതതല സമിതിക്ക് നല്കണം. റിപ്പോർട്ട് തയ്യാറാക്കുന്നതിന് സർക്കാർ സുപ്രീംകോടതിയിൽനിന്ന് സമയം നീട്ടിവാങ്ങണം. കരുതൽമേഖലയുടെ അതിർത്തി നിർണ്ണയിച്ച് അതിരടയാളം സഹിതമുള്ള മാപ്പ് ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUKUMARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.