ന്യൂഡൽഹി :പ്രാവീണ്യവും പ്രവൃത്തി പരിചയവും പരിഗണിച്ച് തന്നെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജുഡിഷ്യൽ ഓഫീസർ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇടുക്കി ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസീം സമർപ്പിച്ച ഹർജിയിലാണ് ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ എൽ.എൻ.റാവു, ബി.ആർ.ഗവായി, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
ഹർജിക്കാരന് സ്വമേധയാ കേസ് പിൻവലിക്കാം. തനിക്ക് ജഡ്ജി നിയമനം നിഷേധിക്കുന്നത് മൗലികാകാവകാശ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ വാദം .ഇതെങ്ങനെ മൗലികാവകാശമാകുമെന്ന് കോടതി ആരാഞ്ഞു.ആഗ്രങ്ങളെല്ലാം നടക്കണമെന്ന് വാശി പിടിക്കാനാകില്ല. അനുകൂല സമയത്തിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |