SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.24 PM IST

ആശ്രിത നിയമനം: കേരളം സുപ്രീംകോടതിയിൽ

supreme-court

ന്യൂഡൽഹി: ചെങ്ങന്നൂർ എം.എൽ.എ ആയിരിക്കെ അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പ്രശാന്തിനായി പൊതു മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു

നിയമനത്തിനായി പ്രത്യേക തസ്തിക സൃഷ്‌ടിക്കാൻ സർവീസ് ചട്ടം 39 പ്രകാരം മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കിയത് ഹൈക്കോടതിയുടെ പിഴവാണ്. പ്രശാന്ത് യോഗ്യതയുള്ള വ്യക്തിയാണ്. ആരുടെയും അവസരം നഷ്‌ടപ്പെടാതെയാണ് നിയമനം നൽകിയതെന്നും ഹർജിയിൽ പറയുന്നു. എം.എൽ.എ സർക്കാർ ജീവനക്കാരൻ അല്ലാത്തതിനാൽ ആശ്രിത നിയമനം നൽകാനാകില്ലെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.