തിരുവനന്തപുരം: ട്രോളന്മാർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രെൻഡാക്കായിയ വെള്ളത്താടി വടിച്ച് സുരേഷ് ഗോപി.
പാപ്പൻ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു സുരേഷ് ഗോപി വെള്ളത്താടി വളർത്തിയത്.
രാജ്യസഭയിൽ ആറ് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷവും നന്ദിയും അറിയിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിനൊപ്പമാണ് താടി വടിച്ച് കൊമ്പൻ മീശവച്ച തന്റെ പുതിയ ചിത്രം അദ്ദേഹം പങ്കു വച്ചത്.
'പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്" - കൊമ്പൻമീശ വച്ച തന്റെ പുതിയ ചിത്രത്തിനൊപ്പം അദ്ദേഹം ഫേസ്ബുബുക്കിൽ കുറിച്ചു.
വെള്ളത്താടിയുമായി രാജ്യസഭയിലെത്തിയ സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി ഇത് താടിയാണോ , മാസ്കാണോയെന്ന് തമാശയായി ചോദിച്ച സംഭവം ഏറെ വൈറലായിരുന്നു. സിംഹവാലൻ കുരങ്ങുമായി സാമ്യപ്പെടുത്തി ഒരാൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് നൽകിയ ചുട്ടമറുപടിയും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |