SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.54 AM IST

ലിംഗമാറ്റ ശസ്ത്രക്രിയ: സമിതി പഠനം നടത്തും

surgery

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യസേവനങ്ങൾ എന്നിവയെ സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും. മന്ത്രി ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗത്തിലാണ് തീരുമാനം. അനന്യകുമാരുടെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
നിലവിൽ സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് ഏകീകൃത മാനദണ്ഡം നിലവിലില്ല. സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതും വിദഗ്ധ സമിതി പരിശോധിക്കും. ട്രാൻസ്‌ജെൻഡറുകൾക്ക് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതും സർക്കാരിന്റെ ഭവന പദ്ധതിയിൽ മുൻഗണനാ വിഭാഗമായി ഉൾപ്പെടുത്തുന്നതും പരിശോധിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പാഠ്യപദ്ധതിയിൽ സെക്ഷ്വൽ ഓറിയന്റേഷൻ ആൻഡ് ജെൻഡർ ഐഡന്റിറ്റി എന്ന വിഷയം ഉൾപ്പെടുത്തുന്നത് പരിശോധിക്കാനും തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURGERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.