ആറ്റിങ്ങൽ: വനിതാജീവനക്കാർ അടങ്ങുന്ന കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അടിവസ്ത്രം ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഡ്രൈവർക്ക് സസ്പെൻഷൻ. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് വർക്ക് അറേഞ്ച്മെന്റിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ എം. സാബുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സാബു വീട്ടിൽവച്ച് സ്വയം ചിത്രീകരിച്ച വീഡിയോയാണ് 35 വനിതാ ജീവനക്കാരടങ്ങുന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തത്.
ഇതുസംബന്ധിച്ച് നെടുമങ്ങാട് ഇൻസ്പെക്ടർ ബി. ഗിരീഷ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. പല ജീവനക്കാരുടെയും മക്കൾ ഓൺലൈൻ ക്ലാസിന് ഉപയോഗിക്കുന്ന ഫോണുകളിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അവമതിപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സാബുവിന്റെ പ്രവൃത്തി അച്ചടക്കലംഘനവും സ്വഭാവ ദൂഷ്യവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ ഗവ. അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |