ശിവഗിരി: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മപ്രചാരണ സഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രകാശത്തെ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗം നിയോഗിച്ചു.
സ്വാമി ഗുരുപ്രകാശം ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ പഠനം നടത്തി സ്വാമി വിശുദ്ധാനന്ദയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് ഇടുക്കി, ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. തീർത്ഥാടന കാലയളവിൽ സ്വാമിയുടെ നേതൃത്വത്തിൽ ശിവഗിരിയിലേക്ക് കിഴക്കൻ മേഖല പദയാത്ര നടത്തിവരുന്നു. പ്രഭാഷകനും ഗവേഷകനും മികച്ച സംഘാടകനും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് അംഗവുമാണ്. സഭയുടെ വർക്കല മണ്ഡലം സെക്രട്ടറിയായിരുന്ന ഉണ്ണികൃഷ്ണനെ തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനും ബോർഡ് യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |