കൊച്ചി: സ്വർണക്കടത്തു കേസിലെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. ഇന്നലെ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചിൽ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് അസൗകര്യം അറിയിച്ചതിനെ തുടർന്നാണിത്.
സ്വപ്ന സുരേഷ് മറ്റു ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേട്ടിന് മുന്നിൽ വ്യാജമൊഴി നൽകിയെന്നും മുഖ്യമന്ത്രിയെയും സർക്കാരിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |