SignIn
Kerala Kaumudi Online
Thursday, 25 April 2024 1.01 PM IST

സ്വിഫ്ടിന്റെ ഗജരാജന് വില ഒരു കോടി ; യാത്ര ആർഭാടം

p

തിരുവനന്തപുരം: എട്ട് 'ഗജരാജാ'ക്കന്മാരിൽ ആദ്യത്തേത് എത്തി. ബാക്കി ബംഗളൂരുവിൽ നിന്ന് ഉടൻ എത്തും.

കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്ട് ട്രാൻസ്പോർട്ട് കമ്പനി വാങ്ങുന്ന സ്ളീപ്പർ ബസുകൾക്കാണ് 'ഗജരാജ' എന്ന് പേര്. ഇതോടൊപ്പം 20 ലക്‌ഷ്വറി സെമി സ്ലീപ്പർ എ.സി ബസുകളും 72 നോൺ എ.സി ബസുകളും ഉടൻ ആനയറയിലെ സ്വിഫ്ട് ആസ്ഥാനത്ത് എത്തും. 'ഗരുഡ' എന്ന പേരിലാകും സെമിസ്ലീപ്പർ ബസുകൾ.

ആധുനിക ബസുകൾ വാങ്ങാൻ സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ 44.84 കോടി ഉപയോഗിച്ചാണ് 100 ബസ് വാങ്ങുന്നത്. പരിശീലനം നൽകി പുതിയതായി നിയമിക്കുന്ന ഡ്രൈവർ കം കണ്ടക്ടർമാർക്കാണ് ബസുകൾ നൽകുക. ബസുകൾ പൊന്നു പോലെ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അലക്ഷ്യമായി ഓടിച്ച് കേടുണ്ടാക്കിയാൽ ജീവനക്കാരന്റെ പണി പോകും.

ഗജരാജ

ബംഗളുരുവിലെ വി.ഇ കോമേഴ്സ്യൽ വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡ് ( വോൾവോ) ബി.എസ്. 6 ഷാസിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസ്

നീളം14.95 മീറ്റർ, 11 ലിറ്റർ എൻജിൻ, 430 എച്ച്.പി പവർ , 40 സീറ്റുകൾ

ഐ ഷിഷറ്റ് ഓട്ടോമാറ്റിക് ഗിയർ

സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും, എ.ബി.എസ്, ആൻഡ് ഇ.ബി.ഡി , ഇ. എസ്.പി സംവിധാനങ്ങളും എട്ട് എയർ ബെല്ലോയോട് കൂടിയ സസ്‌പെൻഷൻ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളും

ബസ് ഒന്നിന് വില 1.385 കോടി രൂപ

പറക്കും ഗരുഡ

നിർമ്മാണം അശോക് ലൈലാൻഡ്

നീളം 11.7 മീറ്റർ,​ 197 എച്ച്.പി പവർ, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ്‌ലെസ് ടയറുകൾ, 4 വശവും എയർ സസ്‌പെൻഷൻ

 41 സീറ്റ്

 വില 47.12 ലക്ഷം രൂപ

നോൺ എ.സി ഡീലക്സ്

: അശോക് ലൈലാൻഡ്

ബി.എസ് 6 ശ്രേണി

41റിക്ലൈനിംഗ് സീറ്റുകൾ

നീളം 11.19 മീറ്റർ 197എച്ച്.പി. പവർ, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, എയർ സസ്‌പെൻഷൻ, ഡ്യൂവൽ കാമറ,​ വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ്.

വില 33.79 ലക്ഷം രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWIFT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.