കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്നു പറഞ്ഞ് അഡ്വ. സൈബി ജോസ് കിടങ്ങൂർ 77ലക്ഷം രൂപ കക്ഷികളിൽ നിന്ന് വാങ്ങിയെന്ന കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ നിർദ്ദേശം.അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു.ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |