തിരുവനന്തപുരം:ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ കരട് നിർദേശം.മിക്സഡ് സ്കൂളുകളിലെ ജന്റർ യൂണിഫോമിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.ലിംഗ നീതിക്കായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.പൊതുവിദ്യാഭ്യാസ സെക്രട്ടറി,പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദരുമാണ് സമിതിയിലുള്ളത്.സമിതി കരട് റിപ്പോർട്ടിന്മേൽ ചർച്ച ചെയ്താണ് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |