SignIn
Kerala Kaumudi Online
Thursday, 25 April 2024 7.05 AM IST

കന്യാകുമാരി ട്രാക്കിൽ വീണ്ടും മണ്ണിടിച്ചിൽ: രണ്ട് ട്രെയിനുകൾ പൂർണമായും 17 എണ്ണം ഭാഗികമായും റദ്ദാക്കി

r

തിരുവനന്തപുരം: തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ ട്രാക്കിൽ ഇന്നലെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. കുഴിത്തുറയ്ക്ക് സമീപം പള്ളിയാടിയിലാണ് മണ്ണിടിഞ്ഞത്. പാറശാല മുതൽ നാഗർകോവിൽ വരെയുള്ള ട്രാക്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ചിടങ്ങളിൽ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിയുന്നത്. എരണിയൽ, കുഴിത്തുറ ഭാഗങ്ങളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. ഈ റൂട്ടിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ രണ്ടു ദിവസമെങ്കിലുമെടുക്കും.

നാഗർകോവിൽ-തിരുവനന്തപുരം എക്സ് പ്രസ്, തിരുവനന്തപുരം-നാഗർകോവിൽ എക്സ് പ്രസ് എന്നിവയുടെ ഇന്നത്തെ സർവീസുകൾ റദ്ദാക്കി. നാഗർകോവിൽ റൂട്ടിലോടുന്ന 17 ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
തിരുനെൽവേലി-ഗാന്ധിദാം ഹംസഫർ എക്സ് പ്രസ് 18ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ന് കന്യാകുമാരി-ബംഗളൂരു എക്സ് പ്രസ് കൊല്ലത്തു നിന്നും നാഗർകോവിൽ-കോട്ടയം എക്സ് പ്രസ് കായംകുളത്തു നിന്നും പുനലൂർ-മധുര എക്സ് പ്രസ് തിരുനെൽവേലിയിൽ നിന്നും കൊല്ലം-ചെന്നൈ എക്സ് പ്രസ് നാഗർകോവിലിൽ നിന്നും നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ് പ്രസ്, നാഗർകോവിൽ -മംഗളൂരു ഏറനാട് എക്സ് പ്രസ് എന്നിവ തിരുവനന്തപുരത്തു നിന്നും തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ് പ്രസ് തിരുനെൽവേലിയിൽ നിന്നും സർവീസ് ആരംഭിക്കും.
തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്സ് പ്രസ്, ചെന്നൈ ഗുരുവായൂർ എക്സ് പ്രസ് എന്നിവ ഇന്ന് തിരുനെൽവേലിയിൽ സർവീസ് അവസാനിപ്പിക്കും. നാളെ എത്തുന്ന ഗാന്ധിദാം-നാഗർകോവിൽ എക്സ് പ്രസ് തിരുവനന്തപുരത്തും, ചെന്നൈ-കൊല്ലം അനന്തപുരി എക്സ് പ്രസ് ഇന്ന് രാവിലെ തിരുനെൽവേലിയിലും, ഇന്ന് എത്തുന്ന ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ് പ്രസ്, ദീബ്രുഘട്ട്- കന്യാകുമാരി വിവേക് എക്സ് പ്രസ് എന്നിവ തിരുവനന്തപുരത്തും സർവീസ് അവസാനിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN CANCELLED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.