കണ്ണൂർ: കഥാകൃത്ത് ടി. പദ്മനാഭന് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് ഇന്നലെ രാവിലെ പള്ളിക്കുന്നിലെ വീട്ടിലെത്തി ഡോക്ടർ പരിശോധിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകണമെന്ന് നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |