ശിവഗിരി: 89-ാമത് തീർത്ഥാടനം പ്രമാണിച്ച് ഭാരതീയ തപാൽവകുപ്പ് ആറ്റിങ്ങൽ സബ്ബ്ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ശിവഗിരിയിൽ സമ്പൂർണ്ണ തപാൽമേള നടക്കും. ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും, അസംഘടിത തൊഴിലാളികൾക്കുളള ഇ-ശ്രം രജിസ്ട്രേഷനും ജനസുരക്ഷാ പദ്ധതികൾ, പോസ്റ്റോഫീസ് അക്കൗണ്ട് തുറക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ മേളയിൽ ലഭിക്കും. കൂടാതെ മൈസ്റ്റാമ്പ് എന്ന പുതിയ പദ്ധതിപ്രകാരം സ്വന്തംഫോട്ടോ പതിച്ച സ്റ്റാമ്പുകൾ പുറത്തിറക്കാനുളള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |