തിരുവനന്തപുരം :ടൗട്ടെ ചുഴലിക്കാറ്റിൽ 11 പേർക്ക് ജീവൻ നഷ്ടമായെന്ന് മന്ത്റി കെ. രാജൻ നിയമസഭയെ അറിയിച്ചു. 22 പേർക്ക് സാരമായി പരിക്കേറ്റു. മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കറ്റവർക്ക് അർഹത പരിശോധിച്ച് അനുവദനീയമായ തുകയും അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി.
24,433 ഹെക്ടർ പ്രദേശത്ത് കൃഷി നാശമുണ്ടായി. 4392 വളർത്തു മൃഗങ്ങൾ നഷ്ടമായി. 29 മത്സ്യ ബന്ധന ബോട്ടുകൾ പൂർണമായും 96എണ്ണം ഭാഗികമായും നശിച്ചു. 261 വീടുകൾ പൂർണമായും 4776 വീടുകൾ ഭാഗികമായും തകർന്നു. അടിസ്ഥാന സൗകര്യങ്ങൾക്ക് 93.06 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |