SignIn
Kerala Kaumudi Online
Saturday, 20 April 2024 9.32 PM IST

റിട്ടേൺ കുടിശിക: ആഗസ്റ്റ് 15 മുതൽ ഇ-വേ ബിൽ തടസപ്പെടും

gst

തിരുവനന്തപുരം: ചരക്ക്‌ സേവന നികുതി റിട്ടേൺ കുടിശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം തടയുന്നത് ആഗസ്റ്റ് 15ന് പുനരാരംഭിക്കും. ജി.എസ്.ടി.ആർ 3 ബി, ജി.എസ്.ടി സി.എം.പി 08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യമാണ് തടസപെടുന്നത്. 2021 ജൂൺ മാസം വരെ രണ്ടോ അതിൽ കൂടുതലോ ജി.എസ്.ടി.ആർ 3 ബി റിട്ടേണുകൾ കുടിശികയുള്ള വ്യാപാരികൾക്കും, ത്രൈമാസം ഏപ്രിൽ മുതൽ ജൂൺ 2021 വരെ കോമ്പോസിഷൻ നികുതി ദായകർ ഫയൽ ചെയ്യേണ്ട സ്റ്റേറ്റ്‌മെന്റ്‌ ഫോം ജി.എസ്. ടി സി.എം.പി 08ൽ രണ്ടോ അതിൽ കൂടുതലോ കുടിശികയുള്ള വ്യാപാരികളുടെയും ഇവേ ബിൽ 15 മുതൽ തടസപ്പെടും. ഇ-വേ ബിൽ സംവിധാനം തടസമില്ലാതെ തുടർന്നും ലഭിക്കാൻ വ്യാപാരികൾ കുടിശികയുള്ള ജി.എസ്.ടി.ആർ 3 ബി, ജി.എസ്.ടി സി.എം.പി 08 എന്നീ റിട്ടേണുകൾ ഉടൻ തന്നെ ഫയൽ ചെയ്യണമെന്ന് നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TAX
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.