തിരുവനന്തപുരം: ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ 67ാം വാർഷിക സമ്മേളനം 18,19 തീയതികളിൽ തിരുവനന്തപുരം തമ്പാനൂർ രാജീവ്ഗാന്ധി ആഡിറ്റോറിയം, നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റർ എന്നിവിടങ്ങളിൽ നടക്കുമെന്ന് ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അറിയിച്ചു. 18ന് വൈകിട്ട് 3ന് നടക്കുന്ന സംസ്ഥാനതല നേതൃയോഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ എന്നിവർ പങ്കെടുക്കും.19ന് രാവിലെ 10.30ന് പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പ്രതിനിധി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി, എം.എൽ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, വി.എസ്.ശിവകുമാർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |