SignIn
Kerala Kaumudi Online
Thursday, 25 April 2024 11.58 AM IST

ഭക്തിസാന്ദ്രമായി തൈപ്പൂയം

thaipooyam

തിരുവനന്തപരം: ദേവസൈനാധിപനായ ശ്രീമുരുകന്റെ ജന്മദിനമായ തൈപ്പൂയം ഇന്നലെ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ആഘോഷിച്ചു. തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. തൈപ്പൂയത്തിന് ശ്രേഷ്ഠമായ ആരാധനയായ കാവടിയാട്ടത്തിൽ നിരവധിപേരാണ് വ്രതമെടുത്ത് പങ്കെടുത്തത്. കാവടി ഘോഷയാത്ര നഗരവീഥികളെ ഭക്തിസാന്ദ്രമാക്കി. പാലഭിഷേകം, ഉരിയരിപ്പായസം, ഇടിച്ചുപിഴിഞ്ഞുപായസം, പാൽപായസം, പഞ്ചാമൃതം, കാർത്തിക ഊട്ട് തുടങ്ങിയവ പ്രധാന വഴിപാടുകളാണ് വിവിധ ക്ഷേത്രങ്ങളിൽ നടന്നത്. മലപ്പുറം കരിക്കാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം, കോട്ടയം നീണ്ടൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട്, പെരുന്ന , കൊടുന്തറ, തൃപ്പേർക്കുളങ്ങര തുടങ്ങി സംസ്ഥാനത്തെ വിവിധ മുരുക ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷം നടന്നു. പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി, പാൽക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിങ്ങനെ പല തരത്തിലുള്ള കാവടി വഴിപാടുകൾ ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAIPOOYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.