പാരീസ് : വിഖ്യാത സംവിധായകൻ ജി.അരവിന്ദന്റെ തമ്പ് 75ാമത് കാൻ ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. 44 വർഷങ്ങൾക്ക് മുമ്പ് റിലീസായ ചിത്രത്തിന്റെ 4കെ പതിപ്പാണ് ഇന്നലെ കാനിലെ സാലെ ബുനുവലിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിലെ നായിക ജലജ, മകൾ ദേവി, നിർമ്മാതാവ് പ്രകാശ് നായർ തുടങ്ങിയവർ കാണികളായി.
നാഷണൽ ഫിലിം ആർക്കൈവ്സിന്റെ സഹായത്തോടെ, സംവിധായകൻ ശിവേന്ദ്ര സിംഗ് ദുംഗാർപൂരിന്റെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് തമ്പിന് പുതുജീവനേകിയത്.
1978ൽ റിലീസായ തമ്പിൽ ഭരത് ഗോപിയും നെടുമുടി വേണുവും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ഷാജി എൻ. കരുണിന്റേതാണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |