കൊച്ചി: കോൺഗ്രസിൽ സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂരെന്ന് പ്രൊഫ. പി.ജെ. കുര്യൻ. തരൂരിനോട് ബഹുമാനവും ആദരവുമുണ്ട്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികൾ ഡി.സി.സിയെ അറിയിക്കാത്തത് അച്ചടക്കലംഘനമല്ല. ഇത്തരത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലേക്ക് വരണം. വ്യക്തിപരമായ അസൗകര്യങ്ങളാലാണ് തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. താൻ തരൂരിന്റെ പരിപാടിയിൽ നിന്ന് വിട്ടുനിന്നു എന്നത് മാദ്ധ്യമസൃഷ്ടിയാണെന്നും കുര്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |