പാലക്കാട്: വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം ലോറി കുറുകെയിട്ട് തടഞ്ഞ് പത്തുലക്ഷം രൂപയുമായി വന്ന കാർ അഞ്ചംഗസംഘം തട്ടിയെടുത്ത് കടന്നു. കാറിലുണ്ടായിരുന്ന മലപ്പുറം വേങ്ങര പുതുമൂച്ചിക്കൽ അബ്ദുൾ മജീദിനെ (37) ആക്രമിച്ച് കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടശേഷമായിരുന്നു കാറുമായി കടന്നത്. സുഹൃത്ത് റഷീദ് കാറിലുണ്ടായിരുന്നെങ്കിലും ടൗണിൽ ഇറക്കിവിട്ടു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം.
വാളയാറിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പണവുമായി മാരുതി റിറ്റ്സ് കാറിൽ വരികയായിരുന്നു മജീദും റഷീദും. ടോൾ പ്ലാസ പിന്നിട്ടതോടെ ലോറി കുറുകെ നിറുത്തി കാർ തടയുകയായിരുന്നു. തൊട്ടുപിന്നാലെ ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘമാണ് മജീദിനെ ആക്രമിച്ചത്. മജീദിന്റെ പരാതിയിൽ വാളയാർ പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |