SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.40 AM IST

തേക്കടി വിനോദ സഞ്ചാര കേന്ദ്രം വികസനത്തിനായി പ്രവർത്തന രൂപരേഖ

thekadi

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടിയുടെ വികസനത്തിനായി രൂപരേഖ തയാറാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു. സഞ്ചാരികളെ ആകർഷിക്കുന്ന നൂതന പരിപാടികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി തേക്കടി ടൂറിസം കേന്ദ്രം പ്രവർത്തനം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. ടൂറിസം വികസന പ്രവർത്തനങ്ങൾക്കുളള രൂപരേഖ തയ്യാറാക്കാൻ ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാർക്ക് വിപുലീകരിക്കാനുള്ള സാദ്ധ്യതയും പരിശോധിക്കും. ഡെസ്റ്റിനേഷൻ പരിചയപ്പെടുത്തുന്ന ട്രിപ്പ്,​ ടാക്സി ഡ്രൈവർമാർക്കും ഗൈഡുമാർക്കുംപരിശീലനം,​ വനംവകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കൽ,​ മാലിന്യ നിർമ്മാർജനം,​പാർക്കിംഗ് വിഷയങ്ങളിൽ പ്രായോഗികമായ നടപടികൾ പരിശോധിക്കാനും തീരുമാനിച്ചു. ടൂറിസം അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു,​ ടൂറിസം ഡയറക്ടർ,​ ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEKADI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.