ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കോർത്തുശ്ശേരിയിലാണ് സംഭവം.ആനി രഞ്ജിത്ത് (60), മക്കളായ ലെനിൻ (35) സുനിൽ (30) എന്നിവരാണ് മരിച്ചത്. ആനിയെ തൂങ്ങിമരിച്ച നിലയിലും, ലെനിലിനെയും സുനിലിനെയും മുറിക്കുള്ളിൽ നിലത്ത് മരിച്ച കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളാണ് മൂന്ന് പേരും. ഇന്നലെയും ഇവർ ജോലിക്ക് പോയിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. രാത്രി ഈ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |