SignIn
Kerala Kaumudi Online
Friday, 29 March 2024 9.19 PM IST

സംസ്ഥാനത്ത് എൻ.ഡി.എയുടെ പ്രസക്തി വർദ്ധിച്ചു: തുഷാർ

thushar-vellappally

കൊച്ചി: കേരളത്തിലും ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രസക്തി വർദ്ധിച്ചതായി എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി സർക്കാരിനെക്കാൾ അപകടകരമായ രീതിയിലാണ് ഈ സർക്കാരിന്റെ പോക്ക്. ക്രമസമാധാനനില പാടേ തകർന്നു. മതതീവ്രവാദ ശക്തികൾ അഴിഞ്ഞാടുന്നു. അഴിമതി സാർവ്വത്രികമായി. ജനകീയ സമരങ്ങളെ പൊലീസ് അടിച്ചമർത്തുന്നു. ആഭ്യന്തരകടം പ്രതിദിനം കുമിഞ്ഞുകൂടുന്നു. യു.ഡി.എഫ് പ്രതിപക്ഷത്തിന്റെ കടമ നിർവ്വഹിക്കാതെ മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടുകയായിരുന്നു. ഈ ദുരവസ്ഥയിൽ സമൂഹം എൻ.ഡി.എയെ പ്രതീക്ഷയോടെ നോക്കുന്നതായും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ ജില്ലാ ചെയർമാൻ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ദേശീയ നിർവാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THUSHAR VELLAPPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.