കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പനച്ചിക്കാട് തടത്തിപ്പറമ്പിൽ ടി.കെ. ഗോപാലകൃഷ്ണൻ (ടി.കെ.ജി -61) നിര്യാതനായി. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം കുഴഞ്ഞുവീണ ടി.കെ.ജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ എട്ടരയോടെ മരിച്ചു. ഭാര്യ: വനജകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്), മക്കൾ: നന്ദ ഗോപു, ഗോപിക. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
കേരളകൗമുദി, ദേശാഭിമാനി ദിനപത്രങ്ങളിൽ ജില്ലാ ലേഖകനും കലാകൗമുദി, മെട്രോ വാർത്ത ദിനപത്രങ്ങളുടെ ബ്യൂറോ ചീഫുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സി.പി.എം പനച്ചിക്കാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ഇന്ന് രാവിലെ 8.30ന് കോട്ടയം പ്രസ്ക്ലബിലും തുടർന്ന് പരുത്തുംപാറയിലെ പനച്ചിക്കാട് ബാങ്ക് ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |