കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സുരാജിനെക്കുറിച്ച് കോടതി ഉത്തരവുകളല്ലാതെ മറ്റൊന്നും റിപ്പോർട്ടർ ചാനൽ സംപ്രേഷണം ചെയ്യരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഒരു മാസംകൂടി നീട്ടി. ഇരു കേസുകളിലും വിചാരണ പൂർത്തിയാകുന്നതുവരെ വാർത്തകൾ നൽകുന്നതിൽനിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുരാജ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്. ഹർജി മേയ് 24ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |