തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് ബാംഗ്ളൂരിലെ യശ്വന്തപുരയിലേക്ക് രണ്ട് ഒാണം സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.ഒരു പ്രതിവാര ട്രെയിനും ഒരു ത്രൈവാര ട്രെയിനുമാണ് തുടങ്ങുന്നത്. പ്രതിവാര ട്രെയിൻ വ്യാഴാഴ്ചകളിൽ വൈകിട്ട് 3.20ന് യശ്വന്തപുരത്തും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിലും നിന്ന് സർവീസ് തുടങ്ങും. നമ്പർ: 07385/07286. കൊല്ലം,ചെങ്ങന്നൂർ,കോട്ടയം, എറണാകുളം ടൗൺ,തൃശൂർ,പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.സർവീസ് നാളെ(22) ആരംഭിക്കും.
ത്രൈവാര ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബുധൻ,വെള്ളി,തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5ന് പുറപ്പെടും. യശ്വന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം,ഞായർ ദിവസങ്ങളിൽ രാത്രി 8.45നാണ് മടക്കയാത്ര. ഇൗ ട്രെയിനിന് കൊല്ലം, കായംകുളം, മാവേലിക്കര,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശേരി, കോട്ടയം,എറണാകുളം ടൗൺ, ആലുവ, തൃശൂർ,പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 29 മുതലാണ് സർവീസ് തുടങ്ങുക.നമ്പർ.07395/07296.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |