ന്യൂഡൽഹി: ഇതര സംസ്ഥാനങ്ങളിലെ വ്യവസായങ്ങൾ കേരളത്തിലെത്തിക്കുന്നതിന് ഡൽഹി അന്താരാഷ്ട്ര വ്യാപാരമേളയിലെ ബി ടു ബി ദിനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയണമെന്ന് കേരള സർക്കാരിന്റെ ഒ.എസ്.ഡി അംബാസഡർ വേണു രാജാമണി പറഞ്ഞു. അന്താരാഷ്ട വ്യാപാര മേളയിലെ കേരള പവലിയൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലെ ബിസിനസുകളെ കേരളത്തിലുള്ള വ്യവസായങ്ങളുമായി ബന്ധപ്പെടുത്തി അവ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഇത്തരം മേളകൾ ഉപയോഗപ്പെടുത്തണം. വരും വർഷങ്ങളിൽ ഡൽഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും അന്താരാഷ്ട്ര വ്യാപാര സമൂഹത്തെയും കേരളത്തിൽ എത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |