തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതോടെ ട്രെയിനുകളിൽ കോച്ചുകൾ കുറച്ചു. ചെന്നൈ - ആലപ്പുഴ എക്സ്പ്രസിൽ തേർഡ് എ.സി. കോച്ച് മൂന്നാക്കി. തിരുവനന്തപുരം - മധുരഎക്സ് പ്രസിൽ സ്ളീപ്പറുകൾ പത്തിൽ നിന്ന് എട്ടാക്കി. കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ സ്ളീപ്പർ ഏഴിൽ നിന്ന് അഞ്ചാക്കി. മധുര - പുനലൂർ ട്രെയിനിൽ സ്ളീപ്പർ പത്തിൽ നിന്ന് എട്ടാക്കി. തിരുവനന്തപുരം - മംഗലാപുരം എക്സ് പ്രസിലെ സ്ളീപ്പർ കോച്ചുകൾ 11 ൽ നിന്ന് 10 ആക്കി. അതേസമയം എറണാകുളം - നിസാമുദീൻ, എറണാകുളം - പാട്ന ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയിട്ടുണ്ട്. പാട്ന എക്സ്പ്രസിൽ 3 സ്ളീപ്പറും ഒരു സെക്കന്റ് സിറ്റിംഗ് കോച്ചും നിസാമുദീൻ എക്സ് പ്രസിൽ രണ്ട് സ്ളീപ്പർ, ഒരു തേർഡ് എ.സി. കോച്ചും ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |