തിരുവനന്തപുരം: താംബരം - നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസ് 14 മുതൽ അന്ത്യോദയ സൂപ്പർഫാസ്റ്റായി സർവീസ് നടത്തും. ഇതോടെ ട്രെയിനിന്റെ വേഗം കൂടും. താംബരത്തുനിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും സൂപ്പർഫാസ്റ്റാകുന്നതോടെ ഉച്ചയ്ക്ക് 2.20ന് പകരം 12.50ന് തന്നെ നാഗർകോവിലിലെത്തും. മടക്കയാത്രയിൽ അഞ്ച് മിനിറ്റ് വൈകി പുറപ്പെട്ട് പത്തുമിനിറ്റ് നേരത്തെ താംബരത്തെത്തുന്ന തരത്തിൽ പരിഷ്കരിച്ചിട്ടുണ്ട്.
അവധിക്കാലസ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം: താംബരത്ത് നിന്ന് 22 മുതൽ മേയ് 26 വരെ എറണാകുളത്തേക്കും നാഗർകോവിലിലേക്കും പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ താംബരത്ത് നിന്ന് നാഗർകോവിലിലേക്ക് വൈകിട്ട് 7.30നും എറണാകുളത്തേക്ക് വൈകിട്ട് 3നും പുറപ്പെടും. മടക്കയാത്ര ഞായറാഴ്ചകളിൽ നാഗർകോവിലിൽ നിന്ന് വൈകിട്ട് 4.15നും എറണാകുളത്തുനിന്ന് രാത്രി 10.55നും. ട്രെയിൻ തിങ്കളാഴ്ച രാവിലെ 11.10ന് ചെന്നൈയിലും 12.15ന് താംബരത്തുമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |