ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിനായ മഹാരാജാസ് എക്സ്പ്രസിന്റെ ഉൾവശത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.ഇന്ത്യൻ യാത്രാനുഭത്തിന്റെ അവസാന വാക്കായി മഹാരാജാസ് ട്രെയിൻ മാറുന്നു.ട്രെയിൻ യാത്രയെന്നാൽ ചെലവു കുറഞ്ഞതും തിക്കും തിരക്കും അനുഭവിച്ച് പോകേണ്ടതാണെന്നുമുള്ള ധാരണകളെ പൊളിച്ചെഴുതുന്ന യാത്രാനുഭവമാണ് എക്സ്പ്രസിന്റേത്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതാണ് സാധാരണ ട്രെയിൻ യാത്രയുടെ പ്രധാന നേട്ടങ്ങളിലൊന്ന്.എന്നാൽ മഹാരാജാസ് ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ഒരു ടിക്കറ്റിന്റെ വില 19 ലക്ഷമാണ്. ആഢംബര യാത്ര സ്വപ്നം കാണുന്നവർക്കുള്ള ഉത്തരമാണ് ഈ ട്രെയിൻ.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ കീഴിലാണ് (ഐ.ആർ.സി.ടി.സി) മഹാരാജാസ് എക്സ്പ്രസ്. ട്രെയിനുള്ള യാത്രാനുഭവം ഇൻസ്റ്റഗ്രാമിൽ കുഷാഗ്ര എന്നയാൾ പങ്കു വച്ചതോടെ ഇപ്പോൾ എല്ലാവരും മഹാരാജാസിന്റെ പിന്നാലെയാണ്.
ട്രെയിനിന്റെ പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ വീഡിയോയാണ് ഇയാൾ പങ്കിട്ടത്. ഒരു മുറി തുറന്ന കുഷാഗ്ര ഇതിന് ഒരു കോച്ചിന്റെ വലുപ്പമുണ്ടെന്നാണ് പറഞ്ഞത്. ഏഴു ദിവസം നീണ്ടു നില്ക്കുന്ന യാത്രയ്ക്കിടെ മികച്ച സൗകര്യങ്ങളാണ് ട്രെയിൻ നല്കുന്നത്. ടിക്കറ്റ് നിരക്ക് കൂടുതൽ ആണെന്നുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ഇന്ത്യൻ പനോരമ, ട്രഷേഴ്സ് ഓഫ് ഇന്ത്യ, ദി ഇന്ത്യൻ സ്പ്ലെൻഡർ, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം.
അത്യാധുനിക സൗകര്യങ്ങൾ
ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം
യാത്രക്കാരന് നാല് റൂട്ടുകളിൽ ഒന്ന് തിരഞ്ഞെടുക്കാം
ഏഴ് ദിവസം യാത്ര
ഭക്ഷണം കഴിക്കാനുള്ള സ്ഥലം
ഷവർ സൗകര്യമുള്ള കുളിമുറി
രണ്ട് ബെഡ് റൂമുകൾ
പനോരമിക് വിൻഡോ സൗകര്യം
ഓരോ പാസഞ്ചർക്കും ബട്ട്ലർ സേവനം
കോംപ്ലിമെന്ററി മിനി ബാർ
എയർ കണ്ടീഷനിംഗ്
വൈഫൈ സൈകര്യം
ലൈവ് ടെലിവിഷൻ
ഡിവിഡി പ്ലെയറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |