തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിൽ മരണമടഞ്ഞ മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കുടുംബത്തിന് ഇൻഷ്വറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ ഉടൻ കൈമാറും. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മറ്റ് രണ്ടുപേരുടെ കുടുംബത്തിനും 10 ലക്ഷം വീതം നൽകും. അപകടത്തിൽ പരിക്കേറ്റവർക്കും അംഗഭംഗം വന്നവർക്കും നഷ്ടപരിഹാരത്തിനും ഇൻഷ്വറൻസിൽ വ്യവസ്ഥ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |