തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന് കീഴിൽ തമിഴ്, ഇംഗ്ളീഷ് ട്രാൻസിലേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഭാഷകളിലും വാർത്ത തയ്യാറാക്കിയും വിവർത്തനം ചെയ്തും പ്രവൃത്തിപരിചയമുള്ളവർക്കാണ് മുൻഗണന. വാർത്തകൾ നിശ്ചിത സമയത്തിനുള്ളിൽ ടൈപ്പ് ചെയ്ത് നൽകണം. ഒരു വാർത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17നകം iopressrelease@gmail.com ലേക്ക് അയക്കണം.
കാർഷിക സെൻസസ്: എന്യൂമറേറ്റർ ഒഴിവ്
തിരുവനന്തപുരം: കാർഷിക സെൻസസിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി നടത്തുന്ന വിവര ശേഖരണത്തിന് എന്യൂമറേറ്റർമാരുടെ താത്കാലിക ഒഴിവുണ്ട്. ഹയർ സെക്കൻഡറി / തത്തുല്യ യോഗ്യതയുള്ള, സ്മാർട്ട് ഫോൺ സ്വന്തമായിട്ടുള്ളവർക്കും ഉപയോഗിക്കാൻ അറിയാവുന്നവർക്കും അവസരമുണ്ട്. ഒരു വാർഡിന് പരമാവധി 4,600 രൂപ പ്രതിഫലം ലഭിക്കും. ആഗസ്റ്റ് 22 ന് മുമ്പായി https://docs.google.com/forms/d/e/1FAIpQLSeEef8630P7LNLjePu6lgI0nDGyQXxzx95Y7F5cfkGz7Jy8Gw/viewform ലിങ്ക് മുഖേന രജിസ്റ്റർ ചെയ്ത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 26 ന് നെയ്യാറ്റിൻകര, 27 ന് നെടുമങ്ങാട്, 29 ന് ചിറയൻകീഴ്, 30 ന് തിരുവനന്തപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീകളിലാണ് ഇന്റർവ്യൂ. സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ. വിവരങ്ങൾക്ക്: 9947657485/7012498031.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |