തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ട്രഷറികളിലെ പെൻഷൻ വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി. മേയ് 3 മുതൽ 7 വരെ, അക്കൗണ്ട് നമ്പറിന്റെ അവസാനത്തെ അക്കത്തിനനുസരിച്ചാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
മൂന്നിന് രാവിലെ പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പരുള്ളവർക്കും, ഉച്ചയ്ക്ക് ശേഷം ഒന്നിൽ അവസാനിക്കുന്ന നമ്പരിനും പെൻഷൻ ലഭിക്കും. നാലിന് രാവിലെ അക്കം രണ്ട്, ഉച്ചയ്ക്ക് ശേഷം അക്കം മൂന്ന്. 5ന് രാവിലെ അക്കം നാല് , ഉച്ചയ്ക്ക് ശേഷം അഞ്ച്. 6ന് രാവിലെ അക്കം ആറ്, ഉച്ചയ്ക്ക് ശേഷം ഏഴ്. 7ന് രാവിലെ അക്കം എട്ട്, ഉച്ചയ്ക്ക് ശേഷം ഒമ്പത്.
പെൻഷൻ നേരിട്ട് വാങ്ങാൻ അസൗകര്യമുള്ളവർ പെൻഷൻ വിവരങ്ങളും ഒപ്പിട്ട ചെക്കും ട്രഷറിയിലെത്തിച്ചാൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |