തിരുവനന്തപുരം: ലോക്ക്ഡൗൺ കണക്കിലെടുത്ത് ട്രഷറികളിലെ ഇടപാട് ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാക്കി. എന്നാൽ, ട്രഷറികൾ അഞ്ചുമണി വരെ പ്രവർത്തിക്കും. അതേസമയം വെള്ളപ്പൊക്ക ദുരിതാശ്വാസ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സമയ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുസാറ്റ് പ്രവേശന പരീക്ഷ മാറ്റി
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജൂൺ 12, 13, 14 തീയതികളിൽ നടത്താനിരുന്ന വിവിധ അക്കാഡമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷയായ ക്യാറ്റ് 2021 മാറ്റിവച്ചതായി അഡ്മിഷൻ വിഭാഗം ഡയറക്ടർ അറിയിച്ചു.
പരീക്ഷകൾ മാറ്റി
തൃശൂർ: സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ ഒരാഴ്ച കൂടി ദീർഘിപ്പിച്ചത് കണക്കിലെടുത്ത് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 19 മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
കമ്മിഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: ഇരുകാലുകളും തളർന്ന നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി വർഗീസിനെ പെട്രോൾ നിറച്ച കുപ്പികളെറിഞ്ഞു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ മാരായമുട്ടം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |