SignIn
Kerala Kaumudi Online
Friday, 29 March 2024 1.05 PM IST

ട്രഷറി ഇടപാടുകൾ ഇന്ന് വൈകും

note

തിരുവനന്തപുരം:പണ ലഭ്യതയുടെ കുറവ് മൂലം ഇന്ന് ട്രഷറി ഇടപാടുകൾ വൈകും.ബാങ്കിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്കേ പ്രവർത്തിക്കൂ. ചെക്ക് ഇടപാട്. പണം പിൻവലിക്കൽ,ബില്ലു മാറിയെടുക്കൽ, സേവിംഗ്സ് ബാങ്ക് ഇടപാടുകൾ എന്നിവയാണ് തടസ്സപ്പെടുക.

അർദ്ധവാർഷികം പൂർത്തിയായ ഇന്നലെ നീക്കിയിരുപ്പ് തുക മുഴുവൻ ബാങ്കുകളിലേക്ക് മാറ്റി. ബാങ്കിൽ തിരിച്ചടയ്ക്കാതെ ട്രഷറിയിൽ പണം സൂക്ഷിക്കുന്നത് പലിശയിനത്തിൽ സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യത വരുത്തുന്നുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ കുറ്റപ്പെടുത്തിയിരുന്നു.ഇത് പരിഹരിക്കാൻ സാമ്പത്തിക വർഷാവസാനത്തിലും അർദ്ധവാർഷിക സമാപന ദിനത്തിലും പണം മുഴുവൻ ബാങ്കുകളിലേക്ക് മാറ്റാൻ ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു.

അർദ്ധവാർഷികാരംഭ ദിവസമായതിനാൽ ഇന്ന് ബാങ്ക് നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം പണമെത്താനാണ് സാധ്യത. ശനിയാഴ്ചയായ ഇന്ന് പണം മാറാനായില്ലെങ്കിൽ വീണ്ടും വൈകും. നാളെ ഞായർ ബാങ്ക് അവധിയാണ്. മാസാദ്യദിനങ്ങളായതിനാൽ ഇന്നും തിങ്കളാഴ്ചയും ശമ്പളവും പെൻഷനും പിൻവലിക്കുന്നവരുടെ തിരക്കുമുണ്ടാകും. ചൊവ്വയും ബുധനും മഹാനവമിയും വിജയദശമിയും ആയതിനാൽ ബാങ്ക് അവധിയാണ്. ഇനി വ്യാഴാഴ്ച മുതൽ മാത്രമേ ബാങ്കുകൾ സാധാരണരീതിയിൽ പ്രവർത്തിക്കുകയുള്ളു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TREASURY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.