SignIn
Kerala Kaumudi Online
Saturday, 20 April 2024 2.09 AM IST

വെട്ടിയ തേക്കിന്റെ കുറ്റികൾക്ക് തീയിട്ട് തെളിവ് നശിപ്പിച്ചു

tree-cutting

തൃശൂർ: വിവാദ ഉത്തരവിന്റെ മറവിൽ മച്ചാട് റേഞ്ചിൽ മുറിച്ചുമാറ്റിയ തേക്ക് കുറ്റികൾ തീയിട്ട് നശിപ്പിച്ച നിലയിൽ. തെളിവ് നശിപ്പിക്കാനുള്ള നീക്കം പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ വീഡിയോ സഹിതം പുറത്തെത്തിക്കുകയായിരുന്നു.
അനുമതി ലഭിച്ചതിനേക്കാൾ കൂടുതൽ മരങ്ങൾ ഇവിടെ മുറിച്ചിട്ടതായി ആക്ഷേപം ഉയർന്നിരുന്നു. മുറിച്ച മരങ്ങൾ പല ഭാഗത്തും നീക്കാതെ കൂട്ടിയിട്ടിട്ടുണ്ട്. കുറ്റികൾ നശിപ്പിച്ചാൽ മുറിച്ച മരങ്ങളുടെ എണ്ണം കണക്കാക്കാൻ കഴിയില്ല.
അതേസമയം, മുറിച്ചിട്ട മരങ്ങൾ നീക്കാൻ അനുവദിക്കരുതെന്ന് മച്ചാട് റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർമാർക്ക് നിർദ്ദേശം നൽകി. ഏഴ് പാസ് പ്രകാരം മുറിച്ചു കടത്തിയ തടികൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ ആയതിനാൽ തടികൾ വാങ്ങിയവർക്ക് നീക്കം ചെയ്യാനും സാധിച്ചിട്ടില്ല. വടക്കാഞ്ചേരി റേഞ്ചിൽ പൂങ്ങോട് സ്‌റ്റേഷൻ പരിധിയിലായിരുന്നു ഒരു പാസ് നൽകിയത്. ഇത് മുറിച്ച് മാറ്റിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TREE CUTTING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.