SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.36 PM IST

എയർപോർട്ടിനെ വെല്ലും പ്രൗഢിയിൽ തിരുവനന്തപുരം സെൻട്രൽ ഒരുങ്ങുന്നു

railway

തിരുവനന്തപുരം: വിമാനത്താവള മാതൃകയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷനായ തിരുവനന്തപുരം സെൻട്രൽ ആധുനികവത്കരിക്കാൻ കേന്ദ്രസർക്കാർ. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഡിജിറ്റൽ രൂപരേഖ കേന്ദ്ര റെയിൽവേ മന്ത്രാലയം ഫേസ്ബുക്ക്,ട്വിറ്റർ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. നവീകരണ പദ്ധതിയ്ക്ക് 400 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലെ പൈതൃക മന്ദിരവും റെയിൽവേ ലൈനും മാത്രം നിലനിറുത്തിയാകും നവീകരണം. ബംഗളൂരു ആസ്ഥാനമായ റെയിൽവെ ലാൻഡ് ഡെവലപ്മെന്റ് അതോറിട്ടിയ്‌ക്കാണ് (ആർ.എൽ.ഡി.എ) നിർമ്മാണച്ചുമതല. ഇതുസംബന്ധിച്ച ചർച്ചകൾ റെയിൽവെയുമായി ആർ.എൽ.ഡി.എ അധികൃതർ ഡിസംബർ മുതൽ നടത്തിയിരുന്നു. നിർമ്മാണം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

അടിമുടി മാറ്റം

നിലവിലുള്ള ടെർമിനൽ കെട്ടിടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് നിലകൾക്ക് മുകളിൽ ഒരു നിലകൂടി ഉയരും. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന് വിമാനത്താവള മാതൃകയിൽ കാത്തിരിപ്പ് കേന്ദ്രവും ഒരുങ്ങും. ഇവിടെ വിശ്രമ ഹാൾ (കോൺകോഴ്സ് ഏരിയ) സജ്ജീകരിക്കും. ടിക്കറ്റിംഗ് ഏരിയ,വെയിറ്റിംഗ് ലോഞ്ചുകൾ,ഫുഡ് കോർട്ട്,കൊമേഴ്‌സ്യൽ ഏരിയ,ടി.ടി.ഇ റെസ്റ്റ് റൂം എന്നിവയുമുണ്ടാകും. മുകളിലത്തെ നിലകളിൽ ഡോർമെറ്ററിയുമൊരുക്കും.

വരും വികസനം

സോളാർ വൈദ്യുതി

മഴവെള്ള സംഭരണി

ജലശുദ്ധീകരണ പ്ലാന്റ്

ഭിന്നശേഷി സൗഹൃദ സ്റ്റേഷൻ

വിപുലമായ മെഡിക്കൽ സംവിധാനം

ഡ്രോപ്പ് ഓഫ്, ഇൻ പോയിന്റുകൾ

വാഹനങ്ങൾക്ക് ഡ്രോപ്പ് ഓഫ്, ഡ്രോപ്പ്-ഇൻ പിക്ക്-അപ്പ് പോയിന്റോടെയാണ് എൻട്രി രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. മുന്നിലേയും പിന്നിലേയും എൻട്രൻസിൽ എസ്‌കലേറ്റലും പരിഗണിക്കുന്നുണ്ട്.

പുതിയ പാർക്കിംഗ് ഏരിയ
നിലവിലെ പാർക്കിംഗ് ഏരിയയ്‌ക്ക് പകരം മൾട്ടിലെവൽ പാർക്കിംഗ് ഏരിയയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. നൂറിലേറെ കാറുകളും മുന്നൂറോളം ടൂവീലറും പാർക്ക് ചെയ്യാനാകും.

പൂക്കളും പച്ചപ്പും

മുൻവശത്ത് വിശാലമായ പൂന്തോട്ടവും വാട്ടർഫൗണ്ടനുമൊരുക്കും. സ്റ്റേഷൻ പരിസരത്തിന് എതിർവശമുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ്,റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസ് ഉൾപ്പെടെ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ പണിതേക്കും.

92 വർഷം

ചാക്ക വരെയായിരുന്ന റെയിൽ ഗതാഗതം 1931ലാണ് തമ്പാനൂരിലേയ്‌ക്ക് നീട്ടിയത്.

 5 പ്ലാറ്റ്ഫോമുകൾ

 16 ട്രാക്കുകൾ

 41 എക്‌സ്‌പ്രസ് ട്രെയിനുകൾ

 2 രാജധാനി

 2 ജനശതാബ്‌ദി

 2 മെമു

 16 സൂപ്പർഫാസ്റ്ര്

 2 ഹംസഫർ

എറണാകുളത്തും കൊല്ലത്തും

കൊല്ലം,എറണാകുളം സൗത്ത്,നേർത്ത് സ്റ്റേഷനുകളുടെ നവീകരണം പുരോഗമിക്കുകയാണ്.

സ്റ്റേഷനുകൾ പദ്ധതിച്ചെലവ് (കോടിയിൽ)

കൊല്ലം 361

എറണാകുളം നോർത്ത് 226

എറണാകുളം സൗത്ത് 445

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIRPORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.