തിരുവനന്തപുരം: നാലു ദിവസത്തിനുള്ളിൽ അഞ്ച് ശിശുമരണങ്ങൾ നടന്ന അട്ടപ്പാടിയിൽ യു.ഡി.എഫ് ഉന്നതതല പ്രതിനിധി സംഘം ഈ മാസം 6ന് സന്ദർശിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എം.എം. ഹസൻ, മുസ്ലിംലീഗ് ജനറൽസെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ മോൻസ് ജോസഫ്, എൻ. ഷംസുദ്ദീൻ, സി.എം.പി ജനറൽസെക്രട്ടറി സി.പി. ജോൺ, ആർ.എസ്.പി നേതാവ് ബാബു ദിവാകരൻ, എം.സി. സെബാസ്റ്റ്യൻ, ജി.ദേവരാജൻ, ജോൺ ജോൺ, അഡ്വ.രാജൻ ബാബു, സുൽഫിക്കർ മയൂരി എന്നിവരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |