SignIn
Kerala Kaumudi Online
Thursday, 18 April 2024 7.08 PM IST

ഇ.പി. വിവാദം: യു.ഡി.എഫിലും  കോൺഗ്രസിലും ആശയക്കുഴപ്പം

p

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെ പാർട്ടിക്കുള്ളിൽ നിന്നുയർന്ന സാമ്പത്തിക ആരോപണം രാഷ്ട്രീയ ആയുധമാക്കുന്നതിൽ

കോൺഗ്രസിലും യു.ഡി.എഫിലും ആശയക്കുഴപ്പം. സാമ്പത്തിക വിഷയമായതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടപ്പോൾ ഇ.ഡി വേണ്ടെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് സി.പി.എമ്മുമായി സന്ധി ചെയ്യാനാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുസ്ലിംലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടി വിഷയത്തെ ലഘൂകരിച്ചപ്പോൾ കെ.പി.എ. മജീദും കെ.എം. ഷാജിയും ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് കടുപ്പിച്ചു. ഇതോടെ കുഞ്ഞാലിക്കുട്ടി ഇന്നലെ നിലപാട് തിരുത്തി.

ഏതന്വേഷണം ആവശ്യപ്പെടണമെന്ന് ഈ മാസം 30ന് യു.ഡി.എഫ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷനേതാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെതിരെ ദേശീയതലത്തിൽ കോൺഗ്രസ് നിലകൊള്ളുമ്പോൾ, ഇവിടെ കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്യുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്ക പ്രതിപക്ഷനേതാവ് പങ്കുവയ്ക്കുന്നു.

വിഷയം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന ചിന്ത കോൺഗ്രസിന്റെ താഴെത്തട്ടിൽ ശക്തമാണ്. നേതാക്കൾക്കിടയിലെ ആശയക്കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവർ കരുതുന്നു.

ആരോപണം ഉയർന്ന് ഒരു ദിവസം കഴിഞ്ഞാണ് നേതാക്കൾ പ്രതികരിച്ചത്. വിവാദമുണ്ടായ ദിവസം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ മാത്രമാണ് സി.പി.എമ്മിനെതിരെ രംഗത്ത് വന്നത്. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാകട്ടെ അത് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ 30ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചേക്കും.

ഇ.​പി​ക്കെ​തി​രാ​യ​ ​ആ​രോ​പ​ണം​ ​സ​ർ​ക്കാർ
അ​ന്വേ​ഷി​ക്ക​ണം​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രാ​യ​ ​ആ​രോ​പ​ണ​ത്തെ​ ​കു​റി​ച്ച് ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ത് ​പാ​ർ​ട്ടി​യി​ലെ​ ​ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​യി​ ​ഒ​തു​ക്കാ​വു​ന്ന​ത​ല്ലെ​ന്നും​ ​ഗു​രു​ത​ര​മാ​യ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ഏ​ത് ​ത​ര​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​വ​ശ്യം​ 30​ന് ​യു.​ഡി.​എ​ഫ് ​യോ​ഗം​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​സ​തീ​ശ​ൻ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.
ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​യു​ടെ​ ​ആ​വ​ശ്യം​ ​വ്യ​ക്തി​പ​ര​മാ​ണ്.​ ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞ​ത് ​സി.​പി.​എ​മ്മു​മാ​യു​ള്ള​ ​സ​ന്ധി​യു​ടെ​ ​ഭാ​ഗ​മാ​ണ്.
2019​ൽ​ ​ഇ.​പി​ക്കെ​തി​രെ​ ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എ​മ്മും​ ​ഒ​ളി​ച്ചു​വ​ച്ച​ത് ​ദു​രൂ​ഹ​മാ​ണ്.​ ​ലീ​ഗ് ​നേ​താ​വ് ​കെ.​എം.​ഷാ​ജി​യു​ടെ​ ​വീ​ട് ​അ​ള​ക്കാ​ൻ​ ​മൂ​ന്നു​ത​വ​ണ​ ​പോ​യ​ ​വി​ജി​ല​ൻ​സ്,​ ​റി​സോ​ർ​ട്ടി​ന്റെ​ ​മ​റ​വി​ൽ​ ​ന​ട​ന്ന​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ലും​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​ന​വും​ ​അ​റി​ഞ്ഞി​ല്ലേ​‌​?​ ​അ​ഴി​മ​തി​യെ​ ​കു​റി​ച്ച് ​നേ​ര​ത്തെ​ ​ത​ന്നെ​ ​ബോ​ദ്ധ്യ​മു​ണ്ടാ​യി​രു​ന്ന​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഇ​തു​വ​രെ​ ​മി​ണ്ടാ​തി​രു​ന്ന​തെ​ന്നും​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.

അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​നം​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി
അ​ന്വേ​ഷി​ക്ക​ണം​:​ ​കെ.​സു​ധാ​ക​രൻ

ക​ണ്ണൂ​ർ​:​ ​ആ​യൂ​ർ​വേ​ദ​ ​റി​സോ​ർ​ട്ടി​ന്റെ​ ​പേ​രി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​നം​ ​ന​ട​ത്തി​യെ​ന്ന​ ​പി.​ജ​യ​രാ​ജ​ന്റെ​ ​ആ​രോ​പ​ണം​ ​കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ​ ​മ​ന്ത്രി​യാ​യ​ ​സ​മ​യ​ത്താ​ണ് ​ക​മ്പ​നി​യി​ൽ​ ​കൂ​ടു​ത​ൽ​ ​നി​ക്ഷേ​പം​ ​ന​ട​ന്നി​ട്ടു​ള്ള​ത്.​ ​അ​ധി​കാ​ര​ ​ദു​ർ​വി​നി​യോ​ഗം​ ​ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്ക​ണം.​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​പി.​സി.​സി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​തി​നെ​പ്പ​റ്റി​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.
സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ന്റെ​ ​ഭാ​ര്യ​ ​ആ​ന്തൂ​ർ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ആ​യ​പ്പോ​ഴാ​ണ് ​റി​സോ​ർ​ട്ടി​ന് ​അ​നു​മ​തി​ ​കൊ​ടു​ത്ത​ത്.​ ​ഇ​തേ​ ​ന​ഗ​ര​സ​ഭ​യി​ലാ​ണ് ​ക​ൺ​വ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​റി​ന് ​പ്ര​വ​ർ​ത്ത​നാ​നു​മ​തി​ ​ല​ഭി​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​വ്യ​വ​സാ​യി​യാ​യി​രു​ന്ന​ ​സാ​ജ​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ​ ​പാ​ർ​ട്ടി​യു​ടേ​യോ​ ​ബ​ന്ധു​ക്ക​ളു​ടേ​യോ​ ​നേ​രെ​യു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​അ​ന്വേ​ഷി​ക്കാ​തെ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​മൂ​ടി​വെ​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

പ്ര​ചാ​ര​ണം​ ​മാ​ദ്ധ്യ​മ​സൃ​ഷ്ടി
കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്ത് ​നി​ന്ന് ​എ​ന്നെ​ ​നീ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന​ത് ​മാ​ദ്ധ്യ​മ​ ​സൃ​ഷ്ടി​യാ​ണ്.​ ​ത​നി​ക്ക് ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​പാ​ർ​ട്ടി​യെ​ ​അ​റി​യി​ക്കും.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്ത് ​തു​ട​രും.​ ​സ്ഥാ​നം​ ​മാ​റേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​നി​ല​വി​ലി​ല്ലെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

​ ​കോ​ൺ​ഗ്ര​സ് ​പു​ന​:​സം​ഘ​ടന
കെ.​ ​സു​ധാ​ക​ര​ന്റെ​ ​'​ആ​രോ​ഗ്യം'
വി​വാ​ദ​മാ​ക്കി​ ​ഒ​രു​ ​വി​ഭാ​ഗം

രാ​ഷ്ട്രീ​യ​ ​ലേ​ഖ​കൻ

​ ​ജിം​നേ​ഷ്യ​ത്തി​ലെ​ ​ചി​ത്രം​ ​പു​റ​ത്തു​വി​ട്ട് ​മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ർ​ട്ടി​ ​പു​ന​:​സം​ഘ​ട​നാ​ ​ച​ർ​ച്ച​ക​ൾ​ ​സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​യു​ടെ​ ​ആ​രോ​ഗ്യ​ത്തെ​ ​ചൊ​ല്ലി​യു​യ​ർ​ന്ന​ ​ത​ർ​ക്ക​-​വി​ത​ർ​ക്ക​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്നു.​ ​ഒ​രു​ ​വി​ഭാ​ഗം​ ​എം.​പി​മാ​ർ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​സ്ഥാ​ന​ത്ത് ​നി​ന്ന് ​സു​ധാ​ക​ര​നെ​ ​ആ​രോ​ഗ്യ​പ്ര​ശ്നം​ ​പ​റ​ഞ്ഞ് ​വെ​ട്ടാ​ൻ​ ​ക​രു​ക്ക​ൾ​ ​നീ​ക്കു​ന്നു​വെ​ന്ന​ ​പ്ര​ച​ര​ണ​മു​യ​ർ​ന്ന​തോ​ടെ,​ ​ആ​രോ​ഗ്യ​ത്തി​ന് ​കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് ​കാ​ട്ടാ​ൻ​ ​സു​ധാ​ക​ര​ൻ​ ​ജിം​നേ​ഷ്യ​ത്തി​ൽ​ ​വ്യാ​യാ​മം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​നു​യാ​യി​ക​ൾ​ ​പു​റ​ത്തു​വി​ട്ടു.

എ.​ഐ.​സി.​സി​ ​നേ​തൃ​ത്വം​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും​ ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രെ​ ​ഒ​രു​മി​ച്ച് ​പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ​നീ​ക്ക​മെ​ങ്കി​ലും​ ​തീ​രു​മാ​നം​ ​നീ​ളു​ക​യാ​ണ്.​ ​അ​തി​നി​ടെ​യാ​ണ് ​സു​ധാ​ക​ര​ന്റെ​ ​ആ​രോ​ഗ്യ​പ്ര​ശ്നം​ ​ചി​ല​ർ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ന്നും​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്ത് ​സു​ധാ​ക​ര​ൻ​ ​തു​ട​രു​മെ​ന്നാ​ണ് ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​ത​നി​ക്കെ​തി​രെ​ ​ചി​ല​ ​എം.​പി​മാ​ർ​ ​ക​രു​ക്ക​ൾ​ ​നീ​ക്കു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണം​ ​സു​ധാ​ക​ര​ൻ​ ​ത​ള്ളി.​ ​പ്ര​സി​ഡ​ന്റ് ​പ​ദം​ ​മോ​ഹി​ക്കു​ന്ന​ ​ഏ​താ​നും​ ​ചി​ല​രു​ടെ​ ​ക​രു​നീ​ക്ക​ങ്ങ​ളാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​പി​ന്നി​ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​സം​ശ​യി​ക്കു​ന്നു.

പാ​ർ​ല​മെ​ന്റി​ൽ​ ​സ​ഭ​ ​മാ​റി​ക്ക​യ​റി​യ​ത് ​സു​ധാ​ക​ര​ന്റെ​ ​അ​നാ​രോ​ഗ്യ​ത്തി​ന്റെ​ ​സൂ​ച​ന​യാ​യി​ ​ചി​ല​ർ​ ​പ്ര​ച​രി​പ്പി​ച്ചെ​ന്നും​ ​ഇ​തി​ന് ​പി​ന്നി​ൽ​ ​ജെ​ബി​ ​മേ​ത്ത​ർ​ ​എം.​പി​യാ​ണെ​ന്നു​മു​ള്ള​ ​ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ജെ​ബി​ ​മേ​ത്ത​ർ​ ​ഇ​തു​നി​ഷേ​ധി​ച്ച് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​പ്പി​ട്ടു.​ ​ജെ​ബി​ ​മേ​ത്ത​ർ​ക്ക് ​ഈ​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​പ​ങ്കി​ല്ലെ​ന്നാ​ണ് ​സു​ധാ​ക​ര​നും​ ​ക​രു​തു​ന്ന​ത്.​ ​ഇ​ത​ട​ക്കം​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ​പി​ന്നി​ൽ​ ​ചി​ല​ ​സ്ഥാ​ന​മോ​ഹി​ക​ളാ​ണെ​ന്നാ​ണ് ​സു​ധാ​ക​ര​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം,​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ​ക​ട​ക്കേ​ണ്ട​ ​സ​മ​യ​മാ​യി​രി​ക്കെ​ ​പു​ന​:​സം​ഘ​ട​ന​ ​വൈ​കു​ന്ന​തി​ൽ​ ​പാ​ർ​ട്ടി​യി​ലെ​ ​വ​ലി​യ​ ​വി​ഭാ​ഗ​ത്തി​ന് ​അ​തൃ​പ്തി​യു​ണ്ട്.​ ​പ്ര​സി​ഡ​ന്റ് ​പ്ര​ഖ്യാ​പ​നം​ ​നീ​ളു​ന്ന​തി​ലു​മു​ണ്ട് ​അ​തൃ​പ്തി.​ ​ഇ​തി​ന് ​പു​റ​മേ​യാ​ണ് ​സു​ധാ​ക​ര​ന്റെ​ ​അ​നാ​രോ​ഗ്യ​പ്ര​ശ്നം​ ​ച​ർ​ച്ച​യാ​ക്കാ​ൻ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ശ്ര​മി​ച്ച​ത്.​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടും​ ​മ​റ്റും​ ​സു​ധാ​ക​ര​ൻ​ ​ഇ​ട​യ്ക്ക് ​ന​ട​ത്തി​യ​ ​ചി​ല​ ​പ്ര​സ്താ​വ​ന​ക​ൾ​ ​യു.​ഡി.​എ​ഫി​നെ​ ​വെ​ട്ടി​ലാ​ക്കി​യെ​ന്ന് ​സു​ധാ​ക​ര​വി​രു​ദ്ധ​ ​ക്യാ​മ്പ് ​ആ​രോ​പി​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​സു​ധാ​ക​ര​ൻ​ ​ത​ന്നെ​യാ​ണ് ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​സം​ഘ​ട​ന​യെ​ ​ച​ലി​പ്പി​ക്കാ​നു​ത​കു​ന്ന​ ​പ്ര​സി​ഡ​ന്റെ​ന്നാ​ണ് ​ഹൈ​ക്ക​മാ​ൻ​ഡ് ​വി​ല​യി​രു​ത്തു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ ​പ​റ​യു​ന്നു.

ഇ​ത്ത​രം​ ​വി​വാ​ദ​ങ്ങ​ൾ​ ​ന​ട​ക്കു​മ്പോ​ഴും​ ​സം​സ്ഥാ​ന​ത്ത് ​പാ​ർ​ട്ടി​ ​പു​ന​:​സം​ഘ​ട​ന​യ്ക്കു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​നേ​തൃ​ത്വം​ ​സ​ജീ​വ​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​ഉ​ന്ന​ത​ ​നേ​താ​ക്ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​ബ്ലോ​ക്ക്,​ ​മ​ണ്ഡ​ലം​ ​പു​ന​:​സം​ഘ​ട​ന​ക​ൾ​ ​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​നീ​ക്കം.​ ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​ഇ​തി​നാ​യി​ ​പ്ര​ത്യേ​ക​സ​മി​തി​ക​ൾ​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് ​നേ​തൃ​ത്വം​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ട​ക്കും.

യു.​ഡി.​എ​ഫി​ന് ​പി​ന്തു​ണ​ ​സ്ഥാ​യി​യ​ല്ല​:​ ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി

മ​ല​പ്പു​റം​:​ 2019​ലെ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​ ​കേ​ര​ള​ത്തി​ൽ​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ട് ​എ​ക്കാ​ല​വും​ ​തു​ട​ര​ണ​മെ​ന്നി​ല്ലെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഹ​മീ​ദ് ​വാ​ണി​യ​മ്പ​ലം​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​രാ​ജ്യം​ ​നേ​രി​ടു​ന്ന​ ​ഏ​റ്റ​വും​ ​ക​ടു​ത്ത​ ​സാ​മൂ​ഹ്യ,​​​ ​രാ​ഷ്ട്രീ​യ​ ​ഭീ​ഷ​ണി​ ​സം​ഘ്പ​രി​വാ​റി​ന്റെ​ ​ഹി​ന്ദു​ത്വ​ ​ഫാ​സി​സ​മാ​ണ്.​ ​ഇ​തു​ ​പ്ര​തി​രോ​ധി​ക്ക​ൽ​ ​സു​പ്ര​ധാ​ന​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​മാ​ണ്.​ 2019​ലെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫി​നെ​ ​പി​ന്തു​ണ​ച്ച​ത് ​അ​ന്ന​ത്തെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു.​ ​ആ​ ​പി​ന്തു​ണ​ ​സ്ഥാ​യി​യാ​യ​ ​ഒ​ന്ന​ല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.