കൽപ്പറ്റ:ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി എം.പി പങ്കെടുക്കുന്ന യു.ഡി.എഫ് റാലി ഇന്ന് സുൽത്താൻ ബത്തേരിയിൽ നടക്കും. രണ്ട് മണിക്ക് കോട്ടക്കുന്നിൽ നിന്നാരംഭിക്കുന്ന റാലി ഗാന്ധി ജംഗ്ഷനിൽ സമാപിക്കും. വൈകിട്ട് ഗാന്ധി ജംഗ്ഷനിൽ പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, പി.കെ.കുഞ്ഞാലിക്കുട്ടി,കെ.മുരളീധരൻ, അനൂപ് ജേക്കബ്, പി.ജെ.ജോസഫ്, സി.പി.ജോൺ ഡി.ദേവരാജൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |