ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മേയിലെ പരീക്ഷകൾ മാറ്റിവയ്ക്കാൻ യു.ജി.സി സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യം വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്തുന്നത് പിന്നീട് തീരുമാനിക്കും.
കൊവിഡ് കാരണം ഐ.ഐ.ടി, എൻ.ഐ.ടി, കേന്ദ്രസർവകലാശാലകൾ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകൾ നേരത്തെ മാറ്റിവച്ചിരുന്നു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പരീക്ഷകൾ മാറ്റി
തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 7 മുതൽ 18 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു.
സ്കോൾ കേരള പരീക്ഷ മാറ്റി
തിരുവനന്തപുരം: സ്കോൾ കേരള 17 മുതൽ 28 വരെ നടത്താനിരുന്ന ഡി.സി.എ കോഴ്സ് അഞ്ചാം ബാച്ച് പൊതുപരീക്ഷ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചു.
മെഡിക്കൽ ബിരുദധാരികൾക്ക് അഡ്ഹോക്ക്
രജിസ്ട്രേഷൻ അനുവദിക്കും
തിരുവനന്തപുരം: കൊവിഡ് മൂലം മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ സമ്പ്രദായങ്ങളിലെ ബിരുദധാരികളുടെ സ്ഥിരം രജിസ്ട്രേഷന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ അതത് കൗൺസിലുകളിൽ ലഭിച്ച സ്ഥിരം രജിസ്ട്രേഷൻ അപേക്ഷകൾക്ക് അഡ്ഹോക്ക് രജിസ്ട്രേഷൻ നമ്പർ അനുവദിക്കും. നടപടിക്രമം പൂർത്തീകരിക്കുന്ന മുറയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഇത് medicalcouncil.kerala.gov.inൽ ലഭിക്കും. വിദേശ മെഡിക്കൽ ബിരുദധാരികളുടെ പ്രൊവിഷണൽ രജിസ്ട്രേഷനും സമാന നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |