കോഴിക്കോട്: സംവരണ വിഷയത്തിൽ നീതി ഉറപ്പാക്കാൻ കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചാൻസലറായ ഗവർണർക്ക് നിവേദനം നൽകി.കേരള സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ അദ്ധ്യാപക തസ്തികകൾ പൂൾ ചെയ്ത് നിയമനം നടത്തുന്നതിന് സർക്കാർ കൊണ്ടുവന്ന ആക്ട് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നിയമനത്തിന് നിയമസാധുതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമ ഭേദഗതിക്കെതിരെയും സംവരണം അട്ടിമറിച്ചതിനെതിരെയും പത്തോളം കേസുകളാണ് കാലിക്കറ്റ് സർവകലാശാലയ്ക്കെതിരെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |