തിരുവനന്തപുരം: കൊവിഡ് വ്യാപന ആശങ്കകൾക്കിടെ കേരള സർവകലാശാലയുടെ പരീക്ഷകൾ തുടങ്ങി. ബിരുദ പരീക്ഷകളും എൽ എൽ.ബി പരീക്ഷകളുമാണ് ഇന്നലെ ആരംഭിച്ചത്. ബിരുദാനന്തര ബിരുദ പരീക്ഷകൾ ഇന്നുമുതൽ ആരംഭിക്കും.
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്റത്തിൽ പരീക്ഷയ്ക്ക് ശേഷം കൊവിഡ് പരിശോധന നടത്തിയ വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ പരീക്ഷയെഴുതിയ മറ്റ് വിദ്യാർത്ഥികൾ ആശങ്കയിലാണ്. എന്നാൽ പരീക്ഷ നടന്ന കേന്ദ്രങ്ങളിലൊന്നും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് ശേഷം അസ്വസ്ഥത ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരത്തെ വിദ്യാർത്ഥിക്ക് കൊവിഡ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |