വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി പരീക്ഷയുടെ ( 2020 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ മുതൽ സപ്ലിമെന്ററി ) പ്രാക്ടിക്കൽ പരീക്ഷ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.സി.എ (റഗുലർ) (2020 സ്കീം - 2020 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ 12 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 പിഴയോടെ 20 വരെയും അപേക്ഷിക്കാം.
ബി.എസ് സി ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ (2019 സ്കീം) ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് മൈനർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബി.ടെക് മൂന്നാം സെമസ്റ്റർ മൈനർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും 11 വരെ അപേക്ഷിക്കാം. അപേക്ഷകൾക്ക് വിദ്യാർത്ഥിയുടെ ലോഗിൻ വഴി നേരിട്ടോ കോളേജ് ഓഫീസ് മുഖേനയോ ഫീസടയ്ക്കാം. ഉത്തരക്കടലാസിന്റെ പകർപ്പിന് 500 രൂപയും പുനർമൂല്യനിർണയത്തിന് 600 രൂപയുമാണ് ഫീസ്.
ബി.ടെക് മൂന്നാം സെമസ്റ്റർ മൈനർ പരീക്ഷയുടെ ടൈംടേബിൾ www.ktu.edu.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |