SignIn
Kerala Kaumudi Online
Thursday, 28 March 2024 6.56 PM IST

കേരള സർവകലാശാല പ്രായോഗിക പരീക്ഷ

p

തിരുവനന്തപുരം: ഏഴാം സെമസ്​റ്റർ ബി.ടെക്., ഡിസംബർ 2021 (2008 ആൻഡ് 2013 സ്‌കീം) കമ്പ്യൂട്ടർസയൻസ് ആൻഡ് എൻജിനിയറിംഗ് ശാഖയുടെ പ്രായോഗിക പരീക്ഷ 22 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

ഒന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നും നാലും സെമസ്​റ്റർ എം.എ ഹിസ്​റ്ററി (എസ്.ഡി.ഇ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) ഡിഗ്രിപരീക്ഷഫലത്തിന്റെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2019 അഡ്മിഷൻ, 2011 സ്‌കീം - 2011 അഡ്മിഷൻ മേഴ്സിചാൻസ്), മൂന്നാം സെമസ്​റ്റർ (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2014 - 2018 അഡ്മിഷൻ, 2011 സ്‌കീം (2011 അഡ്മിഷൻ) മേഴ്സിചാൻസ്) ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.​ടി) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2014, 2018 സ്‌കീം വിദ്യാർത്ഥികൾ ഓൺലൈനായും 2011 സ്‌കീം വിദ്യാർത്ഥികൾ ഓഫ്‌ലൈനായി അപേക്ഷിക്കണം.

കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്​റ്റർ ബി.ടെക് (സപ്ലിമെന്ററി - 2008 സ്‌കീം, പാർട്ട്‌ടൈം/മേഴ്സിചാൻസ്), ജൂൺ 2022 പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്ക​റ്റുമായി 17, 18, 20 തീയതികളിൽ ഇ.ജെ. പത്ത് സെക്ഷനിൽ എത്തിച്ചേരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.