SignIn
Kerala Kaumudi Online
Thursday, 18 April 2024 2.50 PM IST

യുവാക്കൾക്കായി സഹകരണ സംഘങ്ങൾ രൂപീകരിക്കും: വി.എൻ. വാസവൻ

vasavan

തൃശൂർ: യുവാക്കൾക്കായി പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഇരിങ്ങാലക്കുട നടവരമ്പിലെ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

നിക്ഷേപം സ്വീകരിക്കലും വായ്പ നൽകലും മാത്രമാവാതെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പൊതുജനങ്ങൾക്കാവശ്യമായ സഹായങ്ങളും സേവനങ്ങളുമാണ് സർവീസ് സഹകരണ ബാങ്കുകളും സംഘങ്ങളും നൽകിവരുന്നത്. ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ച് യുവ സംഘങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യം. ഇതിൽ പതിന്നാലെണ്ണത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. കലാകാരന്മാർക്ക് വേണ്ടി പ്രത്യേക സഹകരണ സംഘങ്ങളും ആരംഭിക്കും.

കൃഷി ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നു. പ്രളയം, കൊവിഡ് സാഹചര്യങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ ആശ്വാസകരമായ സേവനം നൽകി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പിന്റെ കരുതലായി കെയർ ഹോം പദ്ധതിയിലൂടെ വീട് വച്ച് നൽകിയെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.