SignIn
Kerala Kaumudi Online
Saturday, 20 April 2024 9.22 AM IST

വെ​ള്ളാ​പ്പ​ള്ളി​ക്ക് സേ​വ​നം യു.​എ.​ഇ​യു​ടെ​ ​ആ​ദ​രം​

vella

തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗത്തിന്റെയും, എസ്.എൻ ട്രസ്റ്റിന്റെയും ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന വെള്ളാപ്പള്ളി നടേശന് യോഗത്തിന്റെ യു.എ.ഇ യിലെ 8 യൂണിയനുകളുടെയും 110 ശാഖകളുടെയും ആദരം സെൻട്രൽ കമ്മിറ്റി ചെയർമാൻ

എം.കെ .രാജനും വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ പ്രസാദും ചേർന്ന് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി അർപ്പിച്ചു.പ്രശസ്തി ഫലകം നല്കി ആദരിച്ചു.

രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യു. എ. ഇ യിൽ 20 വർഷം പൂർത്തിയാക്കിയ യോഗം ( സേവനം) യു.എ.ഇ ഒരു കോടി രൂപ നല്കുമെന്ന് ചെയർമാൻ എം.കെ.രാജൻ അറിയിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും യോഗത്തിന്റെ സംഘടനാ ചട്ടക്കൂട് വ്യാപിപ്പിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. ശക്തനായ നേതാവിന്റെ ശക്തമായ പിന്തുണയിലാണ് യു..എ. ഇ യിൽ ശക്തമായ സാന്നിധ്യമായി യോഗം ( സേവനം) യു.എ.ഇ പ്രവർത്തിക്കുന്നത്. ഗുരുകൃപയോടെ ഇനിയും ദീർഘകാലം സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയട്ടെയെന്ന് എം.കെ.രാജൻ ആശംസിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.